സഹകരണ പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31നകം സമർപ്പിക്കണം.

adminmoonam

സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖാന്തിരം പെൻഷൻ കൈപ്പറ്റി വരുന്ന മുഴുവൻ പേരും 2020 മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു. ആധാർ കാർഡിന്റെ പകർപ്പ്, പെൻഷനറുടെ ഫോൺ നമ്പർ, പി പി ഒ നമ്പർ, ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ( 65 വയസ്സ് പൂർത്തിയായവർ പുനർ വിവാഹിതനല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി ) ലൈഫ് സർട്ടിഫിക്കറ്റ് അയക്കുന്ന കവറിന് പുറത്ത് പെന്ഷനറുടെ പി പി ഒ നമ്പറും ജില്ലയും പ്രത്യേകം എഴുതിയിരിക്കണം. മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത അവരുടെ പെൻഷൻ ഇനി ഒരു അറിയിപ്പ് ഇല്ലാതെ തന്നെ നിർത്തി വെക്കുന്നതായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News