സഹകരണ പങ്കാളിത്തത്തോടെ അറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചുവരുന്നു

[email protected]

ജീവിതത്തിലും ബിസിനസ്സിലുമുണ്ടായ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചുവരുന്നു. സഹകരണ പങ്കാളിത്തത്തിലൂടെ അറ്റ്‌ലസ് ബിസിനസ് ഗ്രൂപ്പ് കെട്ടിപ്പടുക്കാനാണ് ശ്രമം. സംരംഭകര്‍, സഹകാരികള്‍, ബിസിനസിലേക്ക് രംഗപ്രവേശനം ആഗ്രഹിക്കുന്നവര്‍ ഇവരുടെ കൂട്ടായ്മയിലാണ് അറ്റ്‌ലസിന്റെ രണ്ടാംവരവ് ഒരുങ്ങുന്നത്. സ്വര്‍ണ വ്യാപാരത്തിന് പേരുകേട്ട അറ്റ്‌ലസ്, ജ്വല്ലറി മേഖലയിലേക്ക് തന്നെയാണ് രണ്ടാംവരവിലും തുടക്കം. ആദ്യ ഷോറൂം ദൂബായില്‍ തന്നെ തുടങ്ങുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ‘മൂന്നാംവഴി’യോട് വെളിപ്പെടുത്തി.

നിലവില്‍ അറ്റ്‌ലസ് ജ്വല്ലറി ലിമിറ്റഡ് എന്ന പേരില്‍ ഇന്ത്യയില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. അയ്യായിരത്തിലേറെ ഓഹരി ഉടമകള്‍ ഈ കമ്പനിക്കുണ്ട്. അതില്‍ കൂടുതല്‍ ഓഹരി ഇപ്പോഴും രാമചന്ദ്രനാണ്. മുംബൈ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ വിപണി മൂല്യം നഷ്ടപ്പെടാത്ത ഓഹരിയാണ് ഇപ്പോഴും അറ്റ്‌ലസിന്റെ പൊതുജനങ്ങളിലുള്ള ഈ വിശ്വാസമാണ് അറ്റ്‌ലസ് ബിസിനസ് ശ്രൃംഖലയുടെ പുതുപ്പിറവിയിലേക്ക് നയിക്കാന്‍ രാമചന്ദ്രന് കരുത്ത് പകരുന്നത്.

സഹകരണ മേഖലയിലെ വിശ്വാസ്യതയും ജനകീയതയുമാണ് അറ്റ്‌ലസ് ഇപ്പോള്‍ ആശ്രയിക്കുന്നത്. കേരളത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച സഹകാരികളുടെ പിന്തുണ അറ്റ്‌ലസ് ഉറപ്പാക്കിയിട്ടുണ്ട്. കുറെ സംരംഭകരും ഒപ്പം ചേരും. ഇവരുടെയാകെ സഹകരണത്തിലാണ് അറ്റ്‌ലസ് വീണ്ടും ബിസിനസ് ലോകത്തിന്റെ പടികയറാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News