സഹകരണ ജീവനക്കാരുടെ പ്രൊമോഷന്‍ തടയുന്ന ചട്ടം ഭേദഗതി ഉത്തരവ് പിന്‍വലിക്കണം- കെ.സി.ഇ.എഫ്
സഹകരണ സംഘം ജീവനക്കാരുടെ പ്രൊമോഷന്‍ ഇല്ലാതാക്കുന്ന സഹകരണ ചട്ടം ഭേദഗതി ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും സഹകരണ ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്പളം പരിധിയില്ലാതെ ഉത്സവ ബത്തയായി അനുവദിക്കണമെന്നും കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഏറനാട് താലൂക്ക് സംഗമം ആവശ്യപ്പെട്ടു.
നിക്ഷേപം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അസിസ്റ്റന്റ് സെക്രട്ടറി /മാനേജര്‍ /ചീഫ് അക്കൗണ്ടന്റ് തസ്തികകളിലേക്ക് ജീവനക്കാരുടെ നിലവിലുള്ള പ്രൊമോഷന്‍ ഇല്ലാതാക്കി പുതിയ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് നിയമിക്കാന്‍ അവസരം നല്‍കുന്ന റൂള്‍ ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍ ആഭിപ്രായപ്പെട്ടു.
മഞ്ചേരി വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഫൈസല്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം. രാമദാസ്, ജില്ലാ സെക്രട്ടറി പി. മുഹമ്മദ് കോയ, സംസ്ഥാന കമ്മിറ്റി അംഗീ കെ. പ്രീതി, സബാദ് കരുവാരകുണ്ട്, സമദ് എടപ്പറ്റ, അനില്‍കുമാര്‍ തൃക്കലങ്ങോട്, സുനില്‍, സന്തോഷ് വെട്ടിക്കാട്ടിരി എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി പ്രജിത്ത് സ്വാഗതവും സുരേഷ് എളങ്കൂര്‍ നന്ദിയും പറഞ്ഞു.
[mbzshare]