സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് വിഹിതം സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴി മാത്രം
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിലേക്ക് പെന്‍ഷന്‍ പദ്ധതികളില്‍ അംഗമായ ജീവനക്കാരുടെ പേര്‍ക്ക് അടവാക്കാനുള്ള പെന്‍ഷന്‍ ഫണ്ട് വിഹിതം 2022 ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ മോഡ്യൂള്‍ സംവിധാനം വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും, മാസവിഹിതം അടയ്ക്കാതെ കുടിശ്ശികയാക്കിയിട്ടുള്ള സംഘങ്ങള്‍ 2022 ഏപ്രിലിനുളളില്‍ കുടിശ്ശിക തീര്‍പ്പാക്കിയില്ലെങ്കില്‍ നിയമാനുസൃതം 10% വാര്‍ഷിക നിരക്കില്‍ പലിശ ഈടാക്കുന്നതാണെന്നും അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു.