സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം
സംസ്ഥാനത്ത് ഇന്ന് (മെയ് എട്ട്) മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകള്‍ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. ലോക്ക്ഡൗണ്‍ കാലയളവില്‍
തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുക. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സ്ഥാപനങ്ങള്‍ നല്‍കി വരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ തുടരും. സംസ്ഥാനത്ത് ഇന്ന് രാവിലെ ആറ് മണി മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു. 16 വരെയാണ് സംസ്ഥാനം സമ്പൂര്‍ണമായും അടച്ചിടുക.
[mbzshare]