സഹകരണ എക്‌സ്‌പോ അവലോകനയോഗം മെയ് നാലിന്

[mbzauthor]

സഹകരണ എക്‌സ്‌പോ അവലോകനത്തിനായി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും അപ്പെക്‌സ് സ്ഥാപനങ്ങളുടെയും  പ്രസിഡന്റുമാരുടെയും ചെയര്‍മാന്മാരുടെയും യോഗം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വിളിച്ചുചേർത്തു. മെയ് നാലിനു രാവിലെ പത്തരയ്ക്കാണു ഈ ഓണ്‍ലൈന്‍ യോഗം ചേരുക. യോഗത്തില്‍ എല്ലാ പ്രാഥമിക സംഘങ്ങളുടെയും അപ്പെക്‌സ്  സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാര്‍ പങ്കെടുക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സഹകരണ എക്‌സ്‌പോയെക്കുറിച്ചുള്ള അവലോകനമാണു യോഗത്തില്‍ നടക്കുക. യോഗത്തില്‍ എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരും താലൂക്കിലെ അസി. രജിസ്ട്രാര്‍മാരും എക്‌സ്‌പോ നോഡല്‍ ഓഫീസര്‍മാരും എക്‌സ്‌പോയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരും പങ്കെടുക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ യോഗം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിലാണു നടക്കുക.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!