സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് – വിദ്യാഭ്യാസ ക്യാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗമായി കുടിശ്ശിക ഇല്ലാതെ വിഹിതം അടച്ചു വരുന്ന സഹകരണസംഘം ജീവനക്കാരുടെയും കമ്മീഷൻ ഏജന്റ് മാരുടെയും മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2018- 19 അധ്യയനവർഷത്തിൽ ഉയർന്ന മാർക്ക് /ഗ്രേഡ് കരസ്ഥമാക്കിയവർക്കും സംസ്ഥാന സ്കൂൾ കലോത്സവം സ്പോർട്സ്/ ഗെയിംസ് മത്സരങ്ങൾ എന്നിവയിൽ വിജയികളായവർക്കുമാണ് ക്യാഷ് അവാർഡ് നൽകുന്നത്. അപേക്ഷിക്കാവുന്ന അവസാനതീയതി 31.7.2019 ആണ്.
അപേക്ഷകളിൽ അതാത് സ്ഥലങ്ങളിലെ അസിസ്റ്റന്റ് രജിസ്ട്രാർ മാരോ ജില്ലാ/ താലൂക്ക് തല ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തിയിരിക്കണം. 5000 രൂപ മുതൽ 25000 രൂപ വരെയാണ് ക്യാഷ് അവാർഡ്. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, എച്ച്. ഡി.സി.ആൻഡ് ബി.എം, ജെ.ഡി.സി, ബി.ടെക്, എം.ടെക്, ബി.എസ്.സി. നേഴ്സിങ്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എ
എം.എസ്, ബി.എച്ച്.എം.എസ്, എം.എസ്, എം.ഡി, സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ കോളേജ് തല സ്പോർട്സ്/ ഗെയിംസ് മത്സരം എന്നിവയിൽ ഉന്നത വിജയം നേടിയവർക്ക് ആണ് ക്യാഷ് അവാർഡ്.
വിശദമായ വിവരങ്ങൾ www.kscewb.kerala.gov. എന്ന സൈറ്റിൽ നിന്നും എല്ലാ റീജണൽ ഓഫീസുകളിൽ നിന്നും ലഭിക്കും.