സഹകരണസംഘങ്ങളുടെ ഇൻകം ടാക്സ് – സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.എൻ. വിജയകൃഷ്ണൻ: സഹകരണ ഓഡിറ്റിനെ ഇൻകം ടാക്സ് നോക്കുകുത്തിയാക്കിയെന്നും സഹകരണ ഫെഡറേഷൻ.

adminmoonam

സഹകരണസംഘങ്ങൾ ക്കെതിരെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് നടപടിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. കേരള ബാങ്ക് അല്ല ഇവിടത്തെ പ്രധാന പ്രശ്നം. അത് വന്നു കഴിഞ്ഞു. കേരളത്തിലെ മുഴുവൻ സംഘങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വനിതാ സംഘങ്ങളെയും വിവിധഉദ്ദേശ സംഘങ്ങളെയും എന്തിനേറെ നഷ്ടത്തിൽ പോകുന്ന സംഘങ്ങൾകെതിരെ വരെ വലിയ തുക ഇൻകം ടാക്സ് ചുമത്തുകയാണ്. ഈ രീതിയിൽ അധികനാൾ സഹകരണ സംഘങ്ങൾക്ക് പിടിച്ചുനിൽക്കാനാകില്ല. സഹകരണ ഓഡിറ്റിൽ റിസർവ് ഫണ്ടായി മാറ്റി വെച്ചിട്ടുള്ള തുക ലാഭമായാണ് ഇൻകം ടാക്സ് ചിത്രീകരിക്കുന്നതും അതിന് ടാക്സ്‌ ഈടാക്കുന്നതും. ഇത് അംഗീകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

സഹകരണ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിനെ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് നോക്കുകുത്തിയാക്കി. ഓഡിറ്റ് വിഭാഗത്തിന്റെ കണക്കുകൾ ഇവർ അംഗീകരിക്കുന്നില്ല. സി.എ കാരുടെ കണക്കുകളുടെ രീതിയാണ് ഇവർ പിന്തുടരുന്നത്. സഹകരണസംഘങ്ങൾക്ക് ഇപ്പോൾ രണ്ടുതരത്തിൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സഹകരണ ഓഡിറ്റിനെ ഇവർ ഒരു തരത്തിലും അംഗീകരിക്കുന്നില്ല.

ഇൻകം ടാക്സ് വിഷയം അടിയന്തിര പ്രശ്നമായി പരിഗണിച്ച് കേന്ദ്ര ധനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇതിൽ നിന്നും പരിഹാരം ലഭിക്കാൻ ആവശ്യമായ നടപടിക്കായി കേന്ദ്രസർക്കാരിൽ എല്ലാ രീതിയിലും സർക്കാർ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻകം ടാക്സ് വിഷയത്തിൽ സഹകാരികളുടെ കൂട്ടായ ചർച്ചകളും നിർദ്ദേശങ്ങളും ഉയരേണ്ടതുണ്ട്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് സഹകാരികൾ ആലോചിക്കണം. വിഷയം വളരെ ഗൗരവമുള്ളതാണെന്നും കേരളത്തിലെ സഹകരണ മേഖല മുൻപെങ്ങും ഇല്ലാത്ത രീതിയിൽ വലിയ പ്രതിസന്ധി നേരിടുകയാണെന്നും പ്രമുഖ സഹകാരിയും എം. വി.ആർ കാൻസർ സെന്ററിന്റെ ചെയർമാനുമായ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News