സഹകരണസംഘം ജീവനക്കാരെ ഭരിക്കാൻ വകുപ്പുദ്യോഗസ്ഥർ വരേണ്ടെന്ന് പ്രമുഖ സഹകാരിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എൻ. സുബ്രഹ്മണ്യൻ.

adminmoonam

സഹകരണ സംഘങ്ങളിലെ ജീവനക്കാരെ ഭരിക്കാൻ ഭരണസമിതി ഉണ്ടെന്നും അതിന് വകുപ്പുദ്യോഗസ്ഥർ ശ്രമിക്കേണ്ടതില്ലെന്നും പ്രമുഖ സഹകാരിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എൻ.സുബ്രഹ്മണ്യൻ പറഞ്ഞു. കേരളബാങ്ക് ആഘോഷ ഘോഷയാത്രയിൽ പങ്കെടുക്കാത്ത യുഡിഎഫ് സഹകരണസംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ ക്കെതിരെ എ.ആർ ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളിപ്പോയ ഒന്നാണ് കേരള ബാങ്ക്. ബാങ്ക് വന്നു എന്ന് പറയുന്നുണ്ടെങ്കിലും ഒരിടത്തും ഒരു ബോർഡ് പോലും കാണാൻ സാധിക്കില്ല. അതിനുവേണ്ടിയാണ് ഉദ്യോഗസ്ഥർ രാഷ്ട്രീയമായി കുട പിടിക്കുന്നത്. കേരള ബാങ്ക് കേരളത്തിലെ സഹകരണ മേഖലയിലെ തകർക്കുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. പ്രമുഖ സഹകാരിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിലെ യുഡിഎഫിലെ പ്രമുഖ സഹകാരി നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News