സഹകരണവകുപ്പില്‍ 71 പേര്‍ക്കു സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടറായി / ഓഡിറ്ററായി പ്രമോഷന്‍

moonamvazhi

സഹകരണവകുപ്പിലെ 71 സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരെ / ഓഡിറ്റര്‍മാരെ സഹകരണസംഘം സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലേക്കു നോമിനേറ്റു ചെയ്തുകൊണ്ട് സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ശമ്പളനിരക്ക് 45,600-95,600 രൂപയാണ്.

 

2021 ഫെബ്രുവരി പത്തിന്റെ സര്‍ക്കാര്‍ ജി.ഒ ( പി ) 27 / 2021 / ഫിന്‍ നമ്പര്‍ ഉത്തരവനുസരിച്ചു സഹകരണസംഘം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികകളുടെ 33 ശതമാനം സ്‌പെഷല്‍ ഗ്രേഡ് തസ്തികയായി നോമിനേറ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു 71 പേരെ സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലേക്കു നോമിനേറ്റ് ചെയ്തത്.

ഉത്തരവിന്റെ പൂര്‍ണരൂപം ചുവടെ:

promotion-to-special-grade-auditor

Leave a Reply

Your email address will not be published. Required fields are marked *

Latest News