സഹകരണമേഖല സേവനമേഖലയാണെന്ന തിരിച്ചറിവോടെ സഹകാരികൾ പ്രവർത്തിക്കണമെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ്. May 11, 2019

[email protected]

കേരളത്തിലെ സഹകരണ മേഖല പൂർണ്ണമായും സേവനമേഖല ആണെന്ന തിരിച്ചറിവോടുകൂടി പ്രവർത്തിക്കാൻ സഹകാരികൾ തയ്യാറാകണമെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇത് വരുമാനമുണ്ടാക്കാനുള്ള മേഖലയല്ല . ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഉള്ളതാണ്. അതുകൊണ്ടുതന്നെ കാര്യമായി പ്രതിഫലം പ്രതീക്ഷിക്കരുത്. മൂന്നാംവഴി മാഗസിന്റെ ” സഹകാരികൾക്കും വേണം ശമ്പള ഘടന” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡണ്ട് മാർക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ഓണറേറിയം കാലാനുസൃതമായി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

സി.എൻ.ബാലകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോൾ ഭരണത്തിന്റെ തുടക്കത്തിലാണ് വർധിപ്പിച്ചത്. പിന്നീട് വർധിപ്പിച്ചിട്ടില്ല. ഡയറക്ടർമാർക്ക് ഉള്ള സിറ്റിംഗ് അലവൻസിലും വർദ്ധനവ് വേണം. എന്നാൽ ഇതെല്ലാം സംഘത്തിന്റെ സാമ്പത്തികസ്ഥിതി അനുസരിച്ചായിരിക്കണം. അല്ലെങ്കിൽ സംഘം നഷ്ടത്തിലേക്ക് പോകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഡയറക്ടർമാർക്കും പ്രസിഡണ്ടിനും ശമ്പളം ആകുന്നതിനോട് യോജിപ്പില്ല. ഇത് സേവന മേഖലയാണ്. മുഴുവൻ സമയം സംഘത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ കുറവാണ്. പൊതുപ്രവർത്തകരായ ഇവർ സേവന മനോഭാവത്തോടെയാണ് സഹകരണമേഖലയിലേക്ക് വരുന്നത്. കാലത്തിനനുസൃതമായി യാത്രാബത്തയിലും വർദ്ധനവ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News