സഹകരണമേഖല പുതിയൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തുവെന്ന്. സഹകരണ വകുപ്പ് മന്ത്രി

adminmoonam

കേരളത്തിലെ സഹകരണ മേഖല അതിന്റെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കൂടി എഴുതി ചേര്‍ക്കുകയാണ്. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിംഗ് സൃഷ്ടിച്ച് ഉല്‍പ്പന്നങ്ങളെ ഒരു കുടക്കീഴിലാക്കി കോഓപ് മാര്‍ട്ട് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പരമ്പരാഗതമായ സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം കാര്‍ഷികമേഖലയിലും വിപണന രംഗത്തും കേരളത്തിലെ സഹകരണ മേഖല ശക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒട്ടനവധി സംഘങ്ങള്‍ കാര്‍ഷിക മേഖലയില്‍ നൂതനപദ്ധതികളുമായി സജീവമായി നില്‍ക്കുകയാണ്. നിരവധി സംഘങ്ങളാണ് അവര്‍ സ്വയം ഉല്പാദിപ്പിച്ച ഉല്പന്നങ്ങളുമായി വിപണിയിലെ ത്തുന്നത്. കേരളത്തില്‍ 75 സംഘങ്ങള്‍ ഇപ്പോള്‍ തന്നെ വ്യത്യസ്തങ്ങളായ ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. എന്നാല്‍ ഒറ്റയ്ക്ക് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനെക്കാള്‍ സ്വീകാര്യത ഒരു ഏകീകൃത ബ്രാന്‍ഡ്‌ വഴി സാധിക്കും എന്ന ചിന്തയില്‍ നിന്നാണ് കോഓപ്പ്മാർട്ട് ഉടലെടുക്കുന്നത്. കേരളത്തിലെ സഹകരണമേഖലയിലെ ഉല്പന്നങ്ങള്‍ക്ക് ഒരു പൊതു ട്രേഡ്മാര്‍ക്ക് ഉണ്ടാകണം. അതുവഴി ഉല്പന്നങ്ങളെ ജനങ്ങളുടെ മനസില്‍ പ്രതിഷ്ഠിക്കാനും അതിന്റെ ദൃശ്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കാനും കഴിയും. സഹകരണ മേഖലയിലെ ഉല്പന്നങ്ങള്‍ക്കുമാത്രമായി കോഓപ്പ്മാർട്ട് ഔട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News