‘സഹകരണം നല്ല നാളേക്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ‘സഹകരണം നല്ല നാളേക്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മുന്‍ പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സത്യപാലന് അധ്യക്ഷത വഹിച്ചു. നാഷണല്‍ ലേബര്‍ കോപ്പറേറ്റീവ് ഫെഡറേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ ടി.കെ.
.കിഷോര്‍ കുമാര്‍ വിഷയാവതരണം നടത്തി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തി കെ. ആര്, റിട്ടയേഡ് അസിസ്റ്റ് രജിസ്ട്രാര്‍ എ.കെ. അഗസ്തി, വേണുഗോപാല്‍ (പാക്സ് ഡെവലപ്മെന്റ് സെല്‍), റിട്ടയേര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി. സുരേഷ് ബാബു, അസിസ്റ്റന്റ് രജിസ്ട്രാര്‍ ശശികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിറ്റി ബാങ്ക് ഡയറക്ടര്‍ അരങ്ങില്‍ ശിവദാസന്‍ സ്വാഗതവും ഡയറക്ടര്‍ പി. എ. ജയപ്രകാശ് നന്ദിയും പറഞ്ഞു.