സപ്ത സഹകരണ റിസോര്‍ട്ടിന് ഫൈവ് സ്റ്റാര്‍ പദവി

[mbzauthor]

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിച്ച സഹകരണ മേഖലയില്‍ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ടിന് കേന്ദ്രസര്‍ക്കാരില്‍ നിന്നു ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചു. ഫൈവ് സ്റ്റാര്‍ ഫെസിലിറ്റിയും ക്ലാസിഫിക്കേഷനും അനുവദിച്ചു കൊണ്ടുളള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വ്യാഴാഴ്ച ലഭിച്ചതായി ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു.

ദൃശ്യവൈവിധ്യം തേടുന്നവര്‍ക്ക് എക്കാലത്തെയും സ്വപ്നഭൂമിയാണ് വയനാട്. പ്രകൃതി ദൃശ്യങ്ങളും ജൈവവൈവിധ്യങ്ങളും ചരിത്ര സ്മാരകങ്ങളും തേടി വയനാട്ടില്‍ എത്തുന്നവരെ സ്വീകരിക്കാനായി സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്തയുണ്ട്. കുളിര്‍ക്കാറ്റ് വീശിയടിക്കുന്ന വിശാലമായ നെല്‍പ്പാടങ്ങളിലേക്ക് ജാലകങ്ങള്‍ തുറക്കുന്ന വലിയ നാല് സ്യൂട്ട് റൂമുകളടക്കം 63 മുറികളാണ് സപ്തയില്‍ സജ്ജീകരിച്ചിട്ടുളളത്. ഹോട്ടലിലെ അതിഥികള്‍ക്കും പുറത്തു നിന്നെത്തുന്നവര്‍ക്കും ഏറ്റവും ഇഷ്ട ഭക്ഷണം മികച്ച രീതിയില്‍ നല്‍കാന്‍ രണ്ട് റസ്റ്റോറന്റും ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ തെറാപ്പിയും മസാജിങ് ഉള്‍പ്പെടെ ആയുര്‍വേദ പ്രകൃതി ചികിത്സാ സൗകര്യങ്ങളും സപ്തയില്‍ വിശ്രമത്തിന് എത്തുന്നവര്‍ക്ക് സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ ലഭ്യമാകും. ഭാരതീയ പശ്ചാത്യ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഭാഗമായി ഉണ്ട്. വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, സിമ്മിംഗ് പൂള്‍, മിനി തിയേറ്റര്‍, ബാര്‍, ഗെയിമിങ് ഏരിയ, ബാങ്കറ്റ് ഹാള്‍ തുടങ്ങി വിശാലമായ പാര്‍ക്കിംഗ് ഏരിയ വരെ നാലേക്കറിലധികം വരുന്ന സ്ഥലത്ത് സപ്തയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

സപ്ത റിസോര്‍ട്ടിന് ഇത്തരത്തില്‍ ഒരു അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. ഒരു സാധാരണക്കാരനായ തനിക്ക് സഹകരണ മേഖലയ്ക്കു കൊടുക്കാന്‍ കഴിയുന്ന വലിയ സംഭാവനകളിലൊന്നാണ് ലോകത്തു സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര റിസോര്‍ട്ടായ സപ്ത എന്നും തന്റെ സഹകാരിജീവിതത്തിലെ നാഴികക്കല്ലാണ് ഈ സപ്ത പഞ്ചനക്ഷത്ര റിസോര്‍ട്ടെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

[mbzshare]

Leave a Reply

Your email address will not be published.