സംസ്ഥാന സഹകരണ യൂണിയന്‍ മഹാസംഗമം നവംബര്‍ 6 ന്

moonamvazhi

സഹകരണ സംരക്ഷണത്തിനായി സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന മഹാസംഗമം നവംബര്‍ 6 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത,് പി.കെ.കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Latest News