സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളിൽ ഡിസംബർ 31 വരെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

adminmoonam

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളിൽനിന്നും വായ്പയെടുത്തവർക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. നവംബർ1 മുതൽ ഡിസംബർ 31 വരെയാണ് കുടിശ്ശിക നിവാരണത്തിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നത്. ബാങ്കുകളിലെ കിട്ടാക്കടം കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ കാലയളവിൽ പിഴപ്പലിശ ഒഴിവാക്കി ലഭിക്കും.

മരിച്ചവർ, കിടപ്പിലായവർ, മാരക രോഗം ബാധിച്ചവർ/ അവരുടെ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ എടുത്ത വായ്പകൾ അവരുടെ കാലശേഷം ബാധ്യതയായ വിദ്യാർത്ഥികൾ, നിരാലംബർ എന്നീ വിഭാഗങ്ങളിലെ വായ്പകളിൽ 5 ലക്ഷം വരെയുള്ളതിൽ അർഹതയുള്ളവർക്ക് മുതലിലും ഇളവ് ലഭിക്കും. അഞ്ചു ലക്ഷത്തിന് മുകളിലുള്ള വായ്പകളിൽ പലിശയുടെ 50 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്. 25,000 രൂപവരെ മുതൽ ബാക്കിയുള്ളതും അഞ്ച് വർഷത്തിൽ കൂടുതൽ കുടിശ്ശികയാകാത്തതുമായ വായ്പകളിൽ മുതൽ മാത്രം അടച്ചു തീർപ്പാക്കാനുള്ള സൗകര്യവും ഡിസംബർ 31 വരെ ലഭിക്കും.

Leave a Reply

Your email address will not be published.