സംഘങ്ങളിലെ കുടിശ്ശിക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ നീട്ടി
സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2022 ഏപ്രില്‍ 30 വരെ നീട്ടി. ഈ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 നു അവസാനിച്ചിരുന്നു.
സഹകരണ സംഘങ്ങളിലെ കുടിശ്ശിക കുറയ്ക്കാനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് പരമാവധി കുടിശ്ശികരഹിത സംഘങ്ങളാക്കി മാറ്റാനും കോവിഡ് കാരണം ജീവിതം ദുസ്സഹമായിത്തീര്‍ന്ന വായ്പക്കാര്‍ക്കു ആശ്വാസം പകരാനുമാണ് സഹകരണ മേഖലയില്‍ 2021 ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കിയിരുന്നത്. കോവിഡ് കാരണം സഹകാരികള്‍ക്കു പദ്ധതിയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും പദ്ധതിയുടെ കാലാവധി നീട്ടണമെന്നും വ്യാപകമായ ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നു പദ്ധതിയുടെ ആനുകൂല്യം നല്‍കുന്നത് 2021 ഒക്ടോബര്‍ 31 വരെയും പിന്നീട് നവംബര്‍ 30, ഡിസംബര്‍ 31, മാര്‍ച്ച 31 വരെയും നീട്ടുകയുണ്ടായി. അതാണിപ്പോള്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഏപ്രില്‍ 30 വരെ വീണ്ടും നീട്ടിയിരിക്കുന്നത്.
[mbzshare]