സംഘം ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും മൂന്നു ദിവസം വീതം പരിശീലനം നല്‍കണം -രജിസ്ട്രാര്‍
കാര്യക്ഷമത വര്‍ധിപ്പിക്കാനായി സഹകരണ സംഘം ജീവനക്കാര്‍ക്കും ഭരണ സമിതിയംഗങ്ങള്‍ക്കും മൂന്നു ദിവസം വീതം വെവ്വേറെ പരിശീലനം നല്‍കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ICM, ACSTI, SCU തുടങ്ങിയ സ്ഥാപനങ്ങളാണു പരിശീലനം നല്‍കുക.
സഹകരണ നിയമം, ചട്ടത്തിലെ വ്യവസ്ഥകള്‍, സഹകരണ സംഘം രജിസ്ട്രാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ചും സംഘങ്ങളുടെ പൊതുവായ പ്രവര്ത്തനത്തെക്കുറിച്ചുമായി
സഹകരണ മാനേജ്‌മെന്റ്, നിയമവും പ്രധാന ചട്ടങ്ങളും, ചുമതലകളും ഉത്തരവാദിത്തങ്ങളും, അക്കൗണ്ടിങ് രീതി, സംഘങ്ങളില്‍ എങ്ങനെ തട്ടിപ്പുകള്‍ തടയാം, അച്ചടക്ക നടപടി, ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും, കമ്പ്യൂട്ടര്‍-സോഫ്റ്റ്
വേര്‍ ബോധവല്‍ക്കരണം എന്നീ വിഷയങ്ങളിലാണു സംഘം ഭരണ സമിതിയംഗങ്ങള്‍ക്കു പരിശീലനം നല്‍കേണ്ടത്.
ജീവനക്കാര്‍ പൊതുജനങ്ങളോട് ഇടപെടേണ്ട രീതിയെക്കുറിച്ചും അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും, അച്ചടക്ക നടപടി, നിയമവും ചട്ടങ്ങളും, ഗെഹാന്‍, രേഖകള്‍ പരിശോധിക്കല്‍, ലോണ്‍ നടപടിക്രമങ്ങള്‍, ആഭ്യന്തര ഓഡിറ്റ്, കമ്പ്യൂട്ടര്‍-സോഫ്റ്റ്‌വേര്‍ ബോധവല്‍ക്കരണം എന്നിവയെക്കുറിച്ചുമാണു സംഘങ്ങളിലെ ജീവനക്കാര്‍ക്കു പരിശീലനം നല്‍കേണ്ടത്. ക്രമക്കേടും തട്ടിപ്പും കണ്ടുപിടിക്കാന്‍ സെക്രട്ടറിമാര്‍ക്കു പ്രത്യേക പരിശീലനവും കൊടുക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.