വ്യക്തിഗത ട്രഷറി സേവിങ്സ് – ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 2ലക്ഷം രൂപയാക്കി.
വ്യക്തിഗത ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും പണമായി പിൻവലിക്കാവുന്ന തുകയുടെ പരിധി പ്രതിദിനം രണ്ട് ലക്ഷം രൂപയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ കാലാവധി പൂർത്തിയായ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് മേൽപ്പറഞ്ഞ പരിധി ബാധകമല്ല. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരാൾക്കും സംസ്ഥാനത്തെ ഏതു ട്രഷറിയിൽ നിന്നും പണം പിൻവലിക്കാനും ഒടുക്കാനുള്ള സൗകര്യം നിലവിലുള്ളതും എന്നാൽ ടി.എസ്.ബി അക്കൗണ്ടിൽ നിന്നും പണം ആയി പിൻവലിക്കാവുന്ന തുകയ്ക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ലാത്തതുമാകുന്നു.
ഈ സാഹചര്യത്തിലാണ് ഇതിന് നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രഷറി ഡയറക്ടർ സർക്കാരിന് കത്ത് അയച്ചത്. ഇക്കാര്യം സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരുദിവസം പൂർണമായി പിൻവലിക്കാൻ കഴിയുന്ന തുക രണ്ട് ലക്ഷം രൂപ മാത്രമായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ കാലാവധി പൂർത്തിയാക്കിയ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് മേൽപ്പറഞ്ഞ പരിധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.