വേങ്ങര സഹകരണ ബാങ്ക് പച്ചക്കറി കൃഷിയില്‍ നിന്നുള്ള ആദ്യ ഘട്ട വിളവെടുപ്പ് നടത്തി
മലപ്പുറം വേങ്ങര സര്‍വ്വീസ് സഹകരണ ബാങ്ക് കുറ്റൂര്‍ പാടശേഖരത്തില്‍ രണ്ടേക്കര്‍ സ്ഥലത്ത് ഒരുക്കിയ രണ്ടാം ഘട്ട പച്ചക്കറി കൃഷിയില്‍ നിന്നുള്ള ആദ്യ ഘട്ട വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഇ.കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രേമരാജന്‍, ബാങ്ക് ഡയറക്ടര്‍മാരായ എന്‍.ടി. നാസര്‍, കാപ്പന്‍ മൊയ്തീന്‍ കുട്ടി, അന്നങ്ങാടി സുബൈദ, ഇവിറഹീം, പി.പി. അറമുഖന്‍, എ.വി. ജിഷ, എം. റാബിയ, കൃഷി ഓഫിസര്‍ എം. നജീബ്, ബാങ്ക് സെക്രട്ടറി എം. ഹമീദ് എന്നിവര്‍ സംസാരിച്ചു.