വെണ്ണല സഹകരണ മെഡിക്കല്‍ ക്ലീനിക്ക് പ്രവര്‍ത്തനം തുടങ്ങി
കൊച്ചി വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിന് സമീപം ‘വെണ്ണല സഹകരണ മെഡിക്കല്‍ ക്ലീനിക്ക് ‘പ്രവര്‍ത്തനം ആരംഭിച്ചു. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ബാങ്ക് അംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ സി.എം.ദിനേശ് മണി മുഖ്യ പ്രഭാഷണം നടത്തി. ഏ.ജി.ഉദയകുമാര്‍, ഡോ.ജോ ജോസഫ്, ഡോ.ജോഹാറാ അഷറഫ്, കെ.ടി. സാജന്‍, എം.ബി.മുരളീധരന്‍, എം.എം.ഹാരിസ്, ഏ.ജെ.ഇഗ്‌നേഷ്യസ്,കെ.എ.അഭിലാഷ്,സെക്രട്ടറി എം.എന്‍.ലാജി, ആശാ കലേഷ് എന്നിവര്‍ സംസാരിച്ചു.