വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് കുട്ടികള്‍ക്കായി വിദ്യാര്‍ത്ഥി മിത്രം നിക്ഷേപ സമാഹരണ പദ്ധതി തുടങ്ങി
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് കുട്ടികള്‍ക്കായി ‘വിദ്യാര്‍ത്ഥി മിത്രം നിക്ഷേപ സമാഹരണ പദ്ധതി ‘ ആരംഭിച്ചു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഓരോ വീടുകളിലും ബാങ്ക് നല്‍കുന്ന നിക്ഷേപ ചെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഇടുന്ന പ്രതിദിന നിക്ഷേപങ്ങള്‍ ആഴ്ചതോറും ബാങ്കിന്റെ കളക്ഷന്‍ ഏജന്റുമാര്‍ ശേഖരിച്ച് വര്‍ഷാവസാനം പലിശ സഹിതം തിരിച്ച് നല്‍കുന്നതാണ് ഈ പദ്ധതി.
കണയന്നൂര്‍ താലൂക്ക് സഹകരണ അസി.രജിസ്ട്രാര്‍ കെ.ശ്രീലേഖ പാടിവട്ടം എല്‍.പി.സ്‌ക്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്തി വി.ആര്‍.സൗന്ദര്യക്ക് നിക്ഷേപ ചെക്ക്് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി, കെ.ടി. സാജന്‍,എസ്.മോഹന്‍ദാസ്, വി.എസ്.പ്രേമലത, എന്‍.എ.അനില്‍കുമാര്‍ സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.