വെണ്ണല ബാങ്ക് ഭക്ഷ്യ കിറ്റ് നല്‍കി
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച കോവിഡ് ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ബാങ്ക് പരിധിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കേരള അബ്ക്കാരി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. മണിശങ്കര്‍ ഓട്ടോറിക്ഷാ തൊഴിലാളി ആര്‍.ഉണ്ണികൃഷ്ണന് ഭക്ഷ്യ കിറ്റ് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍പ് ഡെസ്‌ക് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. സാജന്‍, ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഏരിയാ സെക്രട്ടറി ഇ.പി.സുരേഷ്, ഒ.പി.ശിവദാസന്‍, പ്രബീണ്‍കുമാര്‍ തമ്പി എന്നിവര്‍ പങ്കെടുത്തു.