വെണ്ണല ബാങ്കിന്റെ മത്സ്യകൃഷി വിളവെടുത്തു

Deepthi Vipin lal

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സംയോജിത ജൈവ കൃഷിയുടെ ഭാഗമായുള്ള മത്സ്യകൃഷി വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

വെണ്ണല കാഞ്ഞിരത്തിങ്കല്‍ റോഡില്‍ ഡോ.മോളികുട്ടി തോമസ് കൃഷിക്കായി സൗജന്യമായി വിട്ടു നല്‍കിയ ഭൂമിയില്‍ നിര്‍മ്മിച്ച പടുത കുളത്തിലാണ് കൃഷി നടത്തിയത്. വിളവെടുപ്പിലൂടെ ലഭിച്ച 52 കിലോഗ്രാം തിലോപ്പിയ മത്സ്യം ബാങ്കിന്റെ ആഴ്ച ചന്തയിലൂടെ വിറ്റഴിച്ചു. ജൈവകൃഷി കോ-ഓര്‍ഡിനേറ്റര്‍ എസ്.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. എം.പി.അനില്‍കുമാര്‍, ആര്‍.ബിജു, എം.വി.സുമേഷ്, ടി.എസ്.ലെനീഷ്, എ.എം.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News