വി. നൗഷാദിന് യാത്രയയപ്പ്
സഹകരണ വകുപ്പില്‍ 31 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വി. നൗഷാദിന് സഹകരണ സംഘം രജിസ്റ്റര്‍ ഓഫീസില്‍ യാത്രയയപ്പ് നല്കി.
യാത്രയയപ്പ് ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ്, മുന്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി.
സംസ്ഥാന സഹകരണ പെന്ഷന് ബോര്‍ഡ് ജീവനക്കാരും വി. നൗഷാദിന് യാത്രയയപ്പ് നല്കി. വി നൗഷാദ് മൂന്ന് മാസക്കാലത്തോളം പെന്ഷന് ബോര്‍ഡ് സെക്രട്ടറിയുടെ അഡീഷണല്‍ ചാര്‍ജ് വഹിച്ചിരുന്നു. പെന്ഷന് ബോര്‍ഡ് സെക്രട്ടറി ശ്രീകാന്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ പെന്ഷന് ബോര്‍ഡ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്തു.