വിരമിച്ച കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ചുമതല കേരള ബാങ്ക് ഏറെറടുക്കണം: KBRF വടകര ഏരിയാ കൺവെൻഷൻ 

moonamvazhi

വിരമിച്ച കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ചുമതല കേരള ബാങ്ക് ഏറെറടുക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ (KBRF) വടകര ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നാദാപുരം മൊയിലോത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് KBRF സംസ്ഥാന ട്രഷറർ കെ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. നിർത്തലാക്കിയ ഡി.എ പുന:സ്ഥാപിക്കുക, തടഞ്ഞ് വെച്ച ഗ്രാറ്റുവിറ്റി അനുവദിക്കുക, മിനിമം പെൻഷൻ 10000 രൂപയാക്കി ഉയർത്തുക തുടങ്ങിയ പ്രമേയങ്ങളും കൺവെൻഷൻ അംഗീകരിച്ചു.

ജില്ലാ പ്രസിഡണ്ട് സി.എച്ച്.ബാല കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഒ.സന്തോഷ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ദാസൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നികേഷ്.കെ (KBEF) ടി.കെ. ബാലകൃഷ്ണൻ (കേരള കർഷകസംഘം) എന്നിവർ സംസാരിച്ചു.പി.കെ.ശിവപ്രകാശൻ സ്വാഗതവും അരീക്കര രവീന്ദ്രൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പി.കെ ശിവപ്രകാശ് (കൺവീനർ)അരീക്കര രവീന്ദ്രൻ (ജോ: കൺവീനർ).

 

Leave a Reply

Your email address will not be published. Required fields are marked *

Latest News