വടകര താലൂക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ഇനി കുടിവെള്ളം മുട്ടില്ല.

[email protected]

വടകര താലൂക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ കിണർ വറ്റിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. എന്നാൽ ഈ പ്രശ്നം അറിഞ്ഞതോടെ വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി മഴ തുടരുന്നത് വരെ ആശുപത്രിയിൽ വെള്ളം മുടക്കംകൂടാതെ എത്തിച്ചു കൊള്ളാം എന്ന് ഉറപ്പുനൽകി. കുടിവെള്ള വിതരണം ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ ഗിരീശൻ, ബീന കുനിയിൽ, ബാങ്ക് ഡയറക്ടർമാരായ പി. പി ചന്ദ്രശേഖരൻ,സി. കുമാരൻ ബാങ്ക് സെക്രട്ടറി കെ പി പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടിവെള്ള പ്രശ്നം പരിഹരിച്ചതോടെ ഡോക്ടർമാരും രോഗികളും സന്തോഷത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News