ലോക്കഡോൺ മൂലം സഹകരണ മേഖലക്ക് ഉണ്ടായ പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് പാക്സ്‌ അസോസിയേഷൻ സെക്രട്ടറി പി.പി. ദാമോദരൻ

adminmoonam

സഹകരണപ്രസ്ഥാനത്തെ നിലനിർത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേഷൻ സെക്രട്ടറി പി.പി.ദാമോദരൻ പറഞ്ഞു. സഹകരണ മേഖലയുടെ അതിജീവനത്തെ സംബന്ധിച്ച്ഉള്ള ആശയങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഇപ്പോളത്തെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി പൂർണ പിന്തുണ ആണ് സഹകരണമേഖല സർക്കാരിന് നൽകുന്നത്. സഹകരണ മേഖല വലിയ തോതിൽ സർക്കാരിനെ സഹായിക്കുന്നുണ്ട്. ദീർഘനാളായി തുടരുന്ന മൊറൊട്ടോറിയം സഹകരണ മേഖലയിലെ തിരിച്ചടവ് ഇല്ലാതാക്കി.ഇത്ചെറുതല്ലാത്ത പ്രതിസന്ധിആണ് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണ കാലത്തു പോലും സമൂഹത്തിൽ സഹകരണ മേഖല വലിയ കാര്യങ്ങൾ ചെയ്തു. സർക്കാർ, ജനങ്ങളിൽ വലിയ ആത്മവിശ്വാസം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ മഹാമാരിയെ മറികടന്നു സഹകരണ മേഖല മുന്നോട്ടു പോകുമ്പോൾ സർക്കാർ തീർച്ചയായും കുറേക്കൂടി ഈ മേഖലയെ കരുതലോടു കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷ . തിരിച്ചടവിന്റെ കാര്യത്തിൽ ഉൾപ്പെടെ വളരെ ശുഭാപ്‌തി വിശ്വാസംആണ് സഹകാരികൾക്ക് ഉള്ളത്. ഉദ്പാദനമേഖലയിൽ നാം കരുതലോടെ കൂടുതലായി ഇടപെട്ടു പ്രവർത്തിക്കണം എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കാനായി കൂട്ടായ്മകൾ രൂപീകരിക്കണം. പലിശരഹിത വായ്പ നൽകി കർഷകരെ ഇതിനായി പ്രോത്സാഹിപ്പിക്കണം. എന്നിട്ടും കർഷകർ കൃഷി ചെയ്യാൻ തയ്യാറാകുന്നില്ല എങ്കിൽ സഹകരണ സംഘങ്ങളും തദ്ദേശ സ്ഥാപനങ്ങളും സ്ഥലം ഏറ്റെടുത്തു കൃഷി ചെയ്യണം. ഇത്തരത്തിൽ സഹകരണ മേഖല കാർഷിക ഉദ്പാദന മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകണം എന്നും അദ്ദേഹം പറഞ്ഞു.

ആദായ നികുതി വകുപ്പ് ഉണ്ടാക്കിയിട്ടുള്ള ഭീഷണി ചെറുതല്ല. 194N, 80P തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി സഹകരണ മേഖലക്ക് അവശ്യമായ രീതിയിൽ നിയമ നിർമാണം ഉണ്ടാക്കണം. ഇതിന് രാഷ്ട്രീയ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പാക്സ് അസോസിയേഷൻ ഇടപെടലുകൾ ശക്തമാക്കുന്ന വേളയിൽ ആണ് കൊറോണ പിടിപെട്ടത്. അസോസിയേഷൻ ഇത്തരം പ്രവർത്തനം കൂടുതൽ സജീവമാക്കും. കോറോണക്ക് ശേഷം സർക്കാർ സഹകരണ മേഖലയുടെ കരുതലിനായി പ്രത്യേകം താല്പര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News