റേഡിയേഷന്‍ ചികിത്സ :എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍സി.ടി. സിമുലേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ റേഡിയോ തെറാപ്പി ഡെഡിക്കേററ്റഡ് സി.ടി. സിമുലേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സാധാരണയായി സി.ടി. സ്‌കാന്‍ എല്ലായിടത്തും ഉപയോഗിക്കാറുണ്ടെങ്കിലും റേഡിയോ തെറാപ്പിക്കുള്ള സി.ടി. ( കമ്പ്യൂട്ടര്‍ ടോമോഗ്രഫി ) സിമുലേറ്റര്‍ സാധാരണയിലും മികച്ച രീതിയിലുളളതാണ്.
കാന്‍സര്‍ രോഗികള്‍ക്കുളള റേഡിയേഷന്‍ ചികിത്സ ഫലപ്രദമായി മികച്ച രീതിയില്‍ നല്‍കാന്‍ സാധിക്കും എന്നതാണു സി.ടി. സിമുലേറ്ററിന്റെ പ്രത്യേകത.
എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടർമാരായ ഡോ. നാരായണന്‍ കുട്ടി വാര്യര്‍, എൻ.സി. അബൂബക്കർട് സെക്രട്ടറി ജയേന്ദ്രന്‍, ഡോ. അനൂപ് നമ്പ്യാര്‍, ഡോ. ദിനേശ് എം. എന്നിവരും ഓങ്കോളജി വിഭാഗത്തിലെ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
[mbzshare]