റിസര്‍വ് വെക്കുന്നത് ഒഴിവാക്കണം – കെ.സി.ഇ.എഫ്.
2020-21 ലെ ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിനു മുമ്പു കോവിഡ് മൂലമുള്ള കുടിശ്ശിക കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തി റിസര്‍വ് വെക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഉത്തരവിടണമെന്നു കെ.സി.ഇ.എഫ്. സഹകരണ മന്ത്രി വി.എന്‍. വാസവനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായ്പാ കാലാവധി റീഷെഡ്യൂള്‍ ചെയ്ത് കുടിശ്ശിക കുറയ്ക്കുകയും വായ്പക്കാരെ സഹായിക്കുകയും ചെയ്യുക, നിയമനത്തിലെ 1 : 4 അപാകത പരിഹരിച്ചു പുതിയ ഉത്തരവിറക്കുക, കേരള ബാങ്ക് സഹകരണ ജീവനക്കാരുടെ പലിശ കുറച്ച നടപടി പിന്‍വലിക്കുക, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ദോഷകരമായിട്ടുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കുക, സഹകരണ ബാങ്കുകളുടെ നിക്ഷേപപ്പലിശ ട്രഷറി നിക്ഷേപപ്പലിശ നിരക്കിനേക്കാള്‍ കൂട്ടി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നു മന്ത്രി ഉറപ്പു തന്നതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.
കെ.ഇ.സി.എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, സെക്രട്ടറിമാരായ എന്‍. സുഭാഷ് കുമാര്‍, അജയന്‍ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിലാണു മന്ത്രിക്കു നിവേദനം സമര്‍പ്പിച്ചത്.