രാഷ്ട്രീയം സഹകരണ മേഖലയുടെ വളർച്ചക്ക് തടസമാകരുതെന്ന് സി എൻ വിജയകൃഷ്ണൻ

[mbzauthor]

അന്ധമായ രാഷ്ട്രീയം സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് തടസ്സമാകരുതെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് എന്നും മുതൽക്കൂട്ടാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ.കെ.ചന്ദ്രഹാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സത്യനാഥൻ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ നാരായണൻകുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കേരള സഹകരണ ഫെഡറേഷൻ ഇടുക്കി ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മുതൽ മുടക്കാൻ സഹകരണ സംഘങ്ങൾക്ക് അനുവാദം നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സി പി കൃഷ്ണൻ അധ്യക്ഷനായിരുന്നു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!