യു.എല്‍.സി.സി.എസ്സിന്റെ കേംബ്രിഡ്ജ് കേന്ദ്രം ഉദ്ഘാടനം 19 ന്

Deepthi Vipin lal

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( യു.എല്‍.സി.സി.എസ് ) യും കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ കീഴിലുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷും ചേര്‍ന്ന് കോഴിക്കോട് കാരപ്പറമ്പില്‍ ആരംഭിക്കുന്ന യു.എല്‍.സി.സി.എസ്. കേംബ്രിഡ്ജ് സെന്റര്‍ ഡിസംബര്‍ 19ന് രാവിലെ പത്തു മണിക്ക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി ആമുഖ പ്രഭാഷണവും കേംബ്രിഡ്ജ് ഇംഗ്ലീഷ് ദക്ഷിണേഷ്യന്‍ ഡയരക്ടര്‍ ടി.കെ. അരുണാചലം മുഖ്യ പ്രഭാഷണവും നടത്തും. ഉദ്ഘാടനത്തിന്റെ ഭാഗമായി കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ‘ ഇംഗ്ലീഷ് പ്രാവീണ്യവും തൊഴില്‍ലഭ്യതാ മികവും ‘ എന്ന വിഷയത്തില്‍ ശില്പശാലയുണ്ടാകും.

യു.എല്‍.സി.സി.എസ്, കേംബ്രിഡ്ജ് കേന്ദ്രത്തില്‍ 17 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അനുയോജ്യമായ ഇംഗ്ലീഷ് പ്രാവീണ്യ കോഴ്‌സുകളുണ്ടാകും.  കേംബ്രിഡ്ജ് ഇംഗ്ലീഷ് പ്ലേസ്‌മെന്റ് ടെസ്റ്റ് (CEPT), ലിംഗ്വാസ്‌ക്കില്‍ എന്നീ പ്രോഗ്രാമുകള്‍ തുടക്കത്തിലാരംഭിക്കും. പഠിതാക്കളുടെ സൗകര്യമനുസരിച്ച് സമയക്രമം തിരഞ്ഞെടുക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒഴിവു ദിവസങ്ങളിലും ഈവനിംഗ് ബാച്ചുകളിലും ചേരാം. കോഴ്‌സിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍
ചെയ്യാം. വിലാസം : www.uleducation.cc.in/cambridge. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9048623456 .

Leave a Reply

Your email address will not be published.