മെഗാസ്റ്റാർ മമ്മൂട്ടി സപ്തയിൽ
മെഗാസ്റ്റാർ മമ്മൂട്ടി സഹകരണ മേഖലയിലെ ലോകത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ വയനാട് സപ്തയിലെത്തി. സപ്ത ജനറൽ മാനേജർ സജിത്ത് സ്വീകരിച്ചു. ‘കണ്ണൂർ സ്‌കോഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ താരം പത്തു ദിവസത്തെ താമസത്തിനായാണ് സപ്തയിൽ എത്തിയത്.
സഹകരണ മേഖലക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണിതെന്നും കേരളത്തിലെ വലിയ കലാകാരന്മാരിൽ ഒരാളായ മമ്മൂട്ടി സപ്തയെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.