മൂന്നാംവഴി 56 -ാം ലക്കം വിപണിയില്‍

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണ മാസികയുടെ 56-ാം ലക്കം ( ജൂണ്‍ ലക്കം ) പുറത്തിറങ്ങി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപകാല നടപടികള്‍ കേരളത്തിലെ സഹകരണ മേഖലയ്ക്കു ഗുണകരമോ എന്ന ചര്‍ച്ചയ്ക്കു അവസരമൊരുക്കുകയാണ് ജൂണിലെ കവര്‍ സ്റ്റോറി ( സഹകരണത്തിനു വെല്ലുവിളി സര്‍ക്കാര്‍വക – കിരണ്‍ വാസു ). നാടിന്റെ മാറ്റത്തിനു സഹകരണമേഖലയുടെ നിലനില്‍പ്പ് അനിവാര്യമാണെന്നു തിരിച്ചറിഞ്ഞ നെഹ്‌റു ഭരിച്ച ഈ നാട്ടില്‍ നിധിപോലുള്ള ബദല്‍ സാമ്പത്തിക സംവിധാനം കൊണ്ടുവന്നു സഹകരണ സംഘങ്ങളെ അപകടത്തിലാക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. അതുപോലെ, സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയും ജനാധിപത്യബോധവുമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തളര്‍ത്താനുള്ള നടപടികളല്ലേ കേരളത്തിലും നടക്കുന്നത് ?  സഹകാരികള്‍ ആലോചിക്കേണ്ട വിഷയമാണിത്.

സഹകരണ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്കും അനുമതികള്‍ക്കുമുള്ള ഫീസ് കേരളം കുത്തനെ കൂട്ടാന്‍ പോകുന്നതിനെക്കുറിച്ച് എ.സി.എസ്.ടി.ഐ.യുടെ മുന്‍ ഡയരക്ടര്‍ ബി.പി. പിള്ളയും അഞ്ചു വര്‍ഷത്തിനകം കേരളത്തില്‍ കാര്‍ഷിക വികസനമുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള പുതിയ സഹകരണ പദ്ധതിയെക്കുറിച്ച് ( സഹകരണത്തില്‍ ഇനി ഒറ്റ പദ്ധതി ) കിരണ്‍ വാസുവും എഴുതുന്നു. കേരളത്തിലെ സമ്പത്തുല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിലും കേരളത്തെ വൈജ്ഞാനിക സമൂഹമാക്കാനുള്ള പ്രയാണത്തിലും സഹകരണ മേഖലക്കു നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നു ഊന്നിപ്പറഞ്ഞ സഹകരണ എക്‌സ്‌പോയിലെ സെമിനാറുകളിലെ ഗൗരവമേറിയ ചര്‍ച്ചകളെക്കുറിച്ച് വി.എന്‍. പ്രസന്നന്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം ഈ ലക്കത്തില്‍ വായിക്കാം. നിരക്കുകള്‍ ഉയരും, രൂപ താഴേക്കുതന്നെ ( അര്‍ഥവിചാരം- പി.ആര്‍. പരമേശ്വരന്‍ ), സഹകരണ വകുപ്പില്‍ ചുവപ്പുനാടയുടെ കുരുക്കഴിയുന്നു, സഹകരണം പുറത്ത് ഒപ്പം കേര കര്‍ഷകരും എന്നീ ലേഖനങ്ങളും കെ. ശങ്കരനാരായണന്‍ – സഹകരണത്തിന്റെ സൗമ്യസ്മിതം, കാര്‍ഷിക സമൃദ്ധിക്കായി കഴനി സഹകരണ ബാങ്ക് ( അനില്‍ വള്ളിക്കാട് ), ചരിത്രപ്പെരുമയും മികവുമായി ചേരാനല്ലൂര്‍ സഹകരണ ബാങ്ക് ( വി.എന്‍, പ്രസന്നന്‍ ), കോഴിക്കോടിന്റെ പൈതൃകം കാത്ത് കാരന്നൂര്‍ സഹകരണ ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ), യുവജന സംഘങ്ങളില്‍ പുത്തന്‍ ലുക്കില്‍ അയ്കൂപ്‌സ് ( ദീപ്തി വിപിന്‍ലാല്‍ ), വിദേശത്തും തലയെടുപ്പോടെ കാഞ്ഞിരോട് നെയ്ത്തു സഹകരണ സംഘം എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News