മൂന്നാംവഴി 54 -ാം ലക്കം

Deepthi Vipin lal

സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ ‘ മൂന്നാംവഴി’ യുടെ 54 -ാം ലക്കം ( ഏപ്രില്‍ ) വിപണിയില്‍. കേരള ബജറ്റുകളിലെ സഹകരണ സ്വപ്‌നങ്ങള്‍ എന്തുകൊണ്ടാണ് യാഥാര്‍ഥ്യമാകാതെ പോകുന്നത് എന്ന വിഷയത്തെക്കുറിച്ചാണ് പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറി ( ലക്ഷ്യത്തിലെത്താത്ത സഹകരണ സ്വപ്‌നങ്ങള്‍ – കിരണ്‍ വാസു ). ബാങ്കുകളിലെ നിക്ഷേപ-വായ്പാ അനുപാതം അഖിലേന്ത്യാ തലത്തില്‍ 75.7 ശതമാനമായിരിക്കെ കേരളത്തിലിതു 64.8 ശതമാനമാണ്. കേരളത്തിലെ ആശങ്കാജനകമായ ഈ നിക്ഷേപ-വായ്പാ അനുപാതത്തെക്കുറിച്ചാണു എ.സി.എസ്.ടി.ഐ.യുടെ മുന്‍ ഡയരക്ടര്‍ ബി.പി. പിള്ള എഴുതുന്നത്.

ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജന്മശതാബ്ദിസ്മാരകമായി മകള്‍ നിര്‍മലാ കുര്യന്‍ സമാഹരിച്ച The Utterly Butterly Milkman എന്ന പുസ്തകം വി.എന്‍. പ്രസന്നന്‍ അവലോകനം ചെയ്യുന്നു ഈ ലക്കത്തില്‍ ( ക്ഷീര സഹകരണ പിതാവിനു നമോവാകങ്ങളുടെ പുസ്തകം ).

ഈ ലക്കത്തിലെ മറ്റു ന്യൂസ് സ്റ്റോറികളും ലേഖനങ്ങളും ഫീച്ചറുകളും ഇവയാണ് : മില്‍മയ്‌ക്കൊപ്പം ഇനി കോ-ഓപ്മാര്‍ട്ട് ( കിരണ്‍ വാസു ), എന്‍.എം.ഡി.സി. ഏറ്റെടുക്കുന്നതു വലിയ ദൗത്യം, അവാര്‍ഡിന്റെ തിളക്കവും സഞ്ചാരികളുടെ ഒഴുക്കും ( യു.പി. അബ്ദുള്‍ മജീദ് ), മത്സ്യലേലക്കരുത്തില്‍ ക്ഷേമക്കുതിപ്പുമായി മത്സ്യത്തൊഴിലാളി സംഘം, യുക്രൈനിന്റെ കണ്ണീര്‍ തുടയ്ക്കാന്‍ സഹകരണ പ്രസ്ഥാനം ( എഴുമാവില്‍ രവീന്ദ്രനാഥ് ), ഗ്രാമവികസനത്തില്‍ സഹകരണ മേഖലയുടെ പങ്ക് നിര്‍ണായകം ( അഡ്വ. ജോസ് ഫിലിപ്പ് ), ചരിത്രചുരം കയറി കല്‍പ്പറ്റ ബാങ്ക് ( അനില്‍ വള്ളിക്കാട് ), ബദല്‍ ജീവിതമാര്‍ഗമായി മെക്‌സിക്കോയിലെ സഹകരണ പ്രസ്ഥാനം ( വി.എന്‍. പ്രസന്നന്‍), നെല്ലറയുടെ നട്ടെല്ലായി പൊല്‍പ്പുള്ളി ബാങ്ക്( അനില്‍ വള്ളിക്കാട് ).

കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പക്തികളും ഈ ലക്കത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News