മൂന്നാംവഴി വാര്‍ഷികപ്പതിപ്പ് വിപണിയില്‍

[mbzauthor]

പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്കു കടന്ന  സഹകരണ മാസിക മൂന്നാംവഴിയുടെ നാലാമത്തെ വാര്‍ഷികപ്പതിപ്പാണ് ( ഫെബ്രുവരി ലക്കം ) കൂടുതല്‍ പേജോടെ ഫെബ്രുവരി എട്ടിനു വിപണിയിലിറങ്ങുന്നത്.

സഹകരണ മേഖലയില്‍ ഈയിടെ റിസര്‍വ് ബാങ്ക് നടത്തിയ നീക്കങ്ങള്‍ക്കെതിരെ വേണ്ടത്ര കരുതലോടെ നമ്മള്‍ പ്രതിരോധം തീര്‍ത്തോ എന്ന സംശയമാണു ( സഹകരണ പ്രതിരോധത്തില്‍ നമുക്കു പിഴവ് പറ്റിയോ ? )  കിരണ്‍ വാസു കവര്‍‌സ്റ്റോറിയില്‍ ഉന്നയിക്കുന്നത്. സ്വതന്ത്ര ഓഡിറ്റ് സംവിധാനം എന്ന സ്വപ്‌നം നമ്മുടെ സഹകരണ മേഖലയില്‍ യാഥാര്‍ഥ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണു സംസ്ഥാന ഓഡിറ്റ് വകുപ്പിലെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയരക്ടറായ യു.പി. അബ്ദുള്‍ മജീദ് ( സഹകരണ ഓഡിറ്റ് അടിമുടി മാറുമ്പോള്‍ ). സഹകരണ വിദ്യാഭ്യാസത്തില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ചാണ് അധ്യാപികയായ ഡോ. ഇന്ദുലേഖ ആര്‍ ( സഹകരണ വിദ്യാഭ്യാസം : ഒരു പുനര്‍ വിചിന്തനം ) പ്രതിപാദിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റി എന്ന ചരിത്ര നിയോഗം ( ടി. സുരേഷ് ബാബു ), ജീവിതം ഡിജിറ്റലാകുമ്പോള്‍, കൈത്തറിയെ കൈപിടിച്ചുയര്‍ത്താന്‍ ശോഭാ വിശ്വനാഥ് ( വി.എന്‍. പ്രസന്നന്‍ ), സാമ്പത്തിക പാഠവും മുന്നറിയിപ്പും ( കിരണ്‍ വാസു ), കയര്‍മേഖലയില്‍ നിന്നു കേള്‍ക്കുന്നതു നല്ല കഥകള്‍, നെല്‍ക്കര്‍ഷകര്‍ക്കുവേണം സഹകരണ ബദല്‍, കേന്ദ്രം കേരളത്തിലെ സഹകരണ മേഖലയെ ഞെക്കിക്കൊല്ലുന്നു ( പി.എ. ഉമ്മര്‍ ), എന്നീ ലേഖനങ്ങളും ചേന്ദമംഗലം കൈത്തറി മേഖലയില്‍ പ്രശ്‌നങ്ങള്‍ തീരുന്നില്ല ( പ്രസന്നന്‍ ), കാഴ്ചവസന്തം നുകരാന്‍ മലമ്പുഴ ബാങ്കിന്റെ കൂട്ട് ( അനില്‍ വള്ളിക്കാട് ), ചുരിദാറും നവജാതശിശുക്കളുടെ കിറ്റുമായി കുഞ്ഞിപ്പള്ളി നെയ്ത്തു സംഘം തുടങ്ങിയ ഫീച്ചറുകളും ഈ ലക്കത്തില്‍ വായിക്കാം.

116 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.

[mbzshare]

Leave a Reply

Your email address will not be published.