മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ന് പിറക്കും. സംഘടന രൂപീകരണം ഇന്ന് ലീഗ് ഹൗസിൽ.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ പുതിയ സംഘടന ഇന്ന് പിറക്കും. മുസ്ലിം ലീഗ് നിയന്ത്രണത്തിലാണ് സംഘടന തുടങ്ങുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ നിലവിലെ യുഡിഎഫ് അനുകൂല സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ ഇസ്മയിൽ മുത്തേടം പറഞ്ഞു. ഡിസ്ട്രിക്ട് കോ.ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നാണ് പുതിയ സംഘടനയുടെ പേര്. സ്വതന്ത്ര തൊഴിലാളി യൂണിയനിൽ അഫിലിയേറ്റ് ചെയ്തുകൊണ്ടേയിരിക്കും സംഘടന പ്രവർത്തിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണ ആലോചന ഉപയോഗങ്ങൾ നടന്നിരുന്നു. വരുംനാളുകളിൽ മറ്റു ജില്ലകളിലും കമ്മിറ്റി രൂപീകരിക്കും.

ഇന്ന് രാവിലെ 11.30 ന് നടക്കുന്ന സംഘടനാ രൂപീകരണ യോഗം ലീഗ് ഹൗസിൽ കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് യു.എ. ലത്തീഫ്, ഇസ്മയിൽ മുത്തേടം,കുറികോളി മൊയ്തീൻ, എസ്.ടി.യു പ്രസിഡണ്ട് പി.എ.കെ തങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ സംഘടന പിറക്കുക. ഇന്നത്തെ രൂപീകരണ യോഗത്തിൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കും. വരുംദിവസങ്ങളിൽ വിപുലമായ രീതിയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുമെന്നും ഇസ്മയിൽ മുത്തേടം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News