മുറ്റത്തെ മുല്ല വായ്പാ പദ്ധതി’ കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിച്ചു

moonamvazhi

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുറ്റത്തെ മുല്ല വായ്പാ വിതരണം നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിച്ചു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍, നിര്‍ദ്ധന കുടുംബങ്ങള്‍ എന്നിവരെ ബ്ലേഡ് പലിശാ ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറ്റാന്‍ സഹകരണ വകുപ്പ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന വായ്പ പദ്ധതിയാണ് ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതി.

022 ല്‍ ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയ കൊച്ചി നഗരസഭയിലെ 47-ാം ഡിവിഷനിലെ ശ്രേയസ്സ് കുടുംബശ്രീ ഗ്രൂപ്പിനുള്ള 1,68,030/ രൂപയുടെ ഇന്‍സെന്റീവ് വിതരണം ചെയ്തു കൊണ്ട് അനുമോദന യോഗം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. വിനിത ശ്യാം അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി എം.എന്‍.ലാജി, ദീപ.ഡി.ബി അനിത അനില്‍, അനു അനീഷ്, പ്രീതി സുജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News