മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ സംഘങ്ങൾക്കുമുള്ള തുക നിശ്ചയിച്ച് അസിസ്റ്റന്റ് രജിസ്ട്രാർമാർ നിർദ്ദേശം നൽകി തുടങ്ങി: അർബൻ ബാങ്ക്25 ലക്ഷം, സൂപ്പർ ഗ്രേഡ്, സ്പെഷ്യൽ ഗ്രേഡ് 15 ലക്ഷം.

adminmoonam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹകരണസംഘങ്ങൾ പരമാവധി തുക സംഭാവന ചെയ്യണം എന്ന് രജിസ്ട്രാറുടെ സർക്കുലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അസിസ്റ്റന്റ് രജിസ്ട്രാർമാർ സഹകരണസംഘങ്ങൾക്ക് തുക നിശ്ചയിച്ച് നൽകിയിരിക്കുന്നത്. പലസ്ഥലങ്ങളിലും അസിസ്റ്റന്റ് രജിസ്ട്രാർമാർ ഇത്തരത്തിൽ കത്ത് നൽകി കഴിഞ്ഞു. അടിയന്തര അറിയിപ്പ് എന്ന നിലയിലാണ് സഹകരണസംഘങ്ങൾക്ക് അസിസ്റ്റന്റ് രജിസ്ട്രാർമാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അർബൻ സഹകരണ സംഘങ്ങൾക്ക് കുറഞ്ഞത് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നു കാണിച്ച് കത്ത് നൽകിയിരിക്കുന്നത്. സൂപ്പർ ഗ്രേഡ് സ്പെഷ്യൽ ഗ്രേഡ് സംഘങ്ങൾക്ക് 15 ലക്ഷം രൂപയാണ് ചുരുങ്ങിയ തുക. സംഘങ്ങളുടെ ക്ലാസ്സിഫിക്കേഷൻ അനുസരിച്ച് നൽകേണ്ട തുകയുടെ ചാർട്ട് ഇതോടൊപ്പം.

എന്നാൽ അടികടി സഹകരണസംഘങ്ങളിൽ നിന്നും പണം സംഭാവനയായി വാങ്ങുന്നതിൽ സഹകാരികൾ അതൃപ്തരാണ്.അഭിപ്രായം പോലും ചോദിക്കാതെ പിടിച്ചുപറിയുടെ രീതിയാണ് ഇതെന്നും ചില സഹകാരികൾ പറയുന്നു. പ്രളയം, കെയർ ഹോം തുടങ്ങി സർക്കാരിന് ആവശ്യമുള്ളപ്പോൾ എല്ലാം സഹായിക്കുന്നത് സഹകരണ സംഘങ്ങളാണ്. എപ്പോഴും സഹകരണസംഘങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന അഭിപ്രായവും സഹകാരികൾക്കുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ സംഘങ്ങൾക്ക് താല്പമേ ഉള്ളൂ. എന്നാൽ തുക നിശ്ചയിച്ച് നിർബന്ധപൂർവ്വം വാങ്ങുന്ന രീതിയോട് യോജിക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം സഹകാരികളുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

Latest News