മാര്‍ച്ച് 27 ഞായറാഴ്ച ട്രഷറികള്‍ പ്രവര്‍ത്തിക്കും
മാര്‍ച്ച് 28, 29 തീയതികളില്‍ ദേശീയ പണിമുടക്ക് നടക്കുന്നതിനാല്‍ 27 ഞായറാഴ്ച കേരളത്തിലെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാമ്പത്തിക വര്‍ഷാവസാനം തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ട്രഷറികളില്‍ സാമ്പത്തിക ഇടപാട് തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടി.

മാര്‍ച്ച് 27 ന് ക്രമപ്രകാരമുള്ള പെന്‍ഡിങ് ബില്ലുകളും ചെക്കുകളും പാസാക്കി നല്‍കണമെന്നു ട്രഷറി ഡയരക്ടര്‍ എല്ലാ ട്രഷറി ഓഫീസര്‍മാരോടും ആവശ്യപ്പെട്ടു. പുതുതായി സമര്‍പ്പിക്കപ്പെടുന്ന ബില്ലുകളും ചെക്കുകളും സ്വീകരിച്ചു പാസാക്കാം. എന്നാല്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ അന്നു നടത്തേണ്ടതില്ല- ട്രഷറി ഡയരക്ടര്‍ നിര്‍ദേശിച്ചു.
