മരണമടഞ്ഞ താൽക്കാലിക ജീവനക്കാരന്റെ കുടുംബത്തിന് സഹകരണബാങ്കിന്റെ സഹായഹസ്തം.

adminmoonam

 

ഹൃദയാഘാതം മൂലം മരണമടഞ്ഞ താൽക്കാലിക ജീവനക്കാരന്റെ കുടുംബത്തിന് തൃശ്ശൂർ തലോർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകി. ബാങ്കിന്റെ നീതി സൂപ്പർമാർക്കറ്റിൽ ജോലികാരനായിരുന്ന കെ.കെ. ജിഷാദിന്റെ കുടുംബത്തിനാണ് ഭരണസമിതിയും ജീവനക്കാരും തുക സമാഹരിച്ച് നൽകിയത്.

സമാഹരിച്ച തുക ജിഷാദിന്റെ മക്കളായ നിരഞ്ജന, നന്ദന എന്നിവർക്ക് ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ് കൈമാറി. നിഷാദിനെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. കണ്ണൻ, മുൻ പ്രസിഡണ്ട് മാരായ കെ.എ. സുരേഷ്, കെ.എ. അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ സി.വി.പ്രദീപ് ,ഗീത, ഗംഗ, അനിത, ബാങ്ക് സെക്രട്ടറി ടി.വി.ഷാജ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News