ബേബിരാജ് സ്മാരക പുരസ്‌കാരം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിന്
മാരത്തയില്‍ ബേബിരാജ് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2023-ലെ ബേബിരാജ് സ്മാരക പുരസ്‌കാരത്തിന് മലപ്പുറം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാങ്കിങ് മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് സഹകരണമേഖലയില്‍നിന്ന് നാന്ദി കുറിച്ചതിനുള്ള അംഗീകാരമായാണ് പുരസ്‌കാരം. 26 വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വള്ളിക്കുന്ന് അത്താണിക്കല്‍ ചേരുന്ന ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ പുരസ്‌കാരം സമ്മാനിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ എം. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. പ്രൊഫ. എം.എന്‍. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും.