ബാങ്കുകൾ വിദ്യഭ്യാസ വായ്പകൾക്ക് പ്രധാന്യം നൽകണമെന്ന് കെ.മുരളീധരൻ എം.പി

adminmoonam

വിദ്യഭ്യാസ വായ്പകൾ നൽകാൻ നാഷ്ണലൈസ്ഡ് ബാങ്കുകൾ പോലും മടിച്ചു നിൽക്കുമ്പോൾ കേരളത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് വായ്പ അനുവദിയ്ക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങൾ തയ്യാറാവണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു.
ഇക്കഴിഞദിവസം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത ഗുരുവായൂർ അർബൻ ബാങ്കിൻ്റെ നൂറാം വാർഷിക ആഘോഷച്ചടങ്ങിൽ മുൻ ചെയർമാൻ വി.ബാലറാമിൻ്റെ ഫോട്ടോ അനാച്ഛാ ദനം നടത്തി സംസാരിക്കുകയായിരുന്നുഅദ്ദേഹം. ചടങ്ങിൽ ചെയർമാൻ വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു, വൈസ് ചെയർമാൻആർ.എ അബൂബക്കർ,പി. യതീന്ദ്രദാസ്,കെ. ഡി വീരമണി,ആൻ്റോ തോമാസ്,കെ.പി ഉദയൻ, കെ.വി സത്താർ ,നിഖിൽ ജി കൃഷ്ണൻ,ബിനീഷ്,എം ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News