ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതിയെക്കുറിച്ച് സഹകരണ സെമിനാര്‍ 21ന്
കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സഹകരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതിയും സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സി.എ. ശിവദാസന്‍ ചേറ്റൂര്‍ വിഷയാവതരണം നടത്തും.
ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ ഡി.സി.സി പ്രസിഡന്റ് ,തൃശ്ശൂര്‍ മുന്‍ എം.എല്‍.എ. എം.പി. വിന്‍സെന്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചവരേയും പ്രമോഷന്‍ ലഭിച്ചവരേയും ആദരിക്കും.