ഫറോക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി
ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം.കൗണ്ടര്‍ ഉദ്ഘാടനവും എ.ടി.എം കാര്‍ഡിന്റെ വിതരണവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.സി. അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു.
ബാങ്ക് സെക്രട്ടറി സജിത്ത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ. സേതുമാധവന്‍ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ആര്‍. വാസന്തി, ബാങ്ക് വൈസ് പ്രസിഡന്റ് ഉമ്മര്‍കോയ മുണ്ടേരി എന്നിവര്‍ സംസാരിച്ചു.