പ്ലസ് ടുവിനുശേഷം കോഴ്‌സുകള്‍ഏറെ

[mbzauthor]

– ഡോ. ടി.പി. സേതുമാധവന്‍

( വിദ്യാഭ്യാസ വിദഗ്ധനും ബംഗളൂരുവിലെ
ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത്
യൂണിവേഴ്‌സിറ്റി പ്രൊഫസറും.
E-mail : [email protected] )

പ്ലസ് ടു വിനു ശേഷം ചേരാവുന്ന പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഏറെയുണ്ട്. സാധ്യതയുള്ള മറ്റു കോഴ്‌സുകളുമുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അഡ്മിഷനു പ്രവേശനപ്പരീക്ഷ എഴുതേണ്ടതുണ്ട്.

സയന്‍സ് വിദ്യാര്‍ഥികള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ്, കാര്‍ഷിക കോഴ്‌സുകള്‍ക്കു ചേരാന്‍ താല്‍പ്പര്യപ്പെടാറുണ്ട്. ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റിലൂടെ മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ അനുബന്ധ കോഴ്‌സുകളിലേക്കു പ്രവേശനം ലഭിയ്ക്കും. എഞ്ചിനീയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനു നിരവധി പ്രവേശനപ്പരീക്ഷകളുണ്ട്. ജെ.ഇ.ഇ. (മെയിന്‍), അഡ്വാന്‍സ്ഡ്, ബിറ്റ്‌സാറ്റ്, KEAM, അമൃത, വി.ഐ.ടി., എസ്.ആര്‍.എം., CUSAT, CAT, NATA, CUCET തുടങ്ങിയവ ഇവയില്‍പ്പെടും. ദേശീയ തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കാര്‍ഷിക കോഴ്‌സുകളിലേക്കുള്ള ICAR UG Agri പ്രവേശനപ്പരീക്ഷ നടത്തും. നിയമപഠനത്തിനായി CLAT, സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പ്രവേശനപ്പരീക്ഷ, ഐ.ഐ.എം. ഇന്‍ഡോറിന്റെയും റോത്തക്കിന്റെയും മാനേജ്‌മെന്റ് പ്രവേശനപ്പരീക്ഷ, ഐ.ഐ.ടി. മദ്രാസിന്റെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് പരീക്ഷ, ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി കോഴ്‌സിനുള്ള NIFT, NID, UCEED തുടങ്ങി നിരവധി പരീക്ഷകള്‍ എഴുതിയ പ്ലസ് ടു വിദ്യാര്‍ഥികളുണ്ട്. പ്രവേശനപ്പരീക്ഷയുടെ റാങ്കിനനുസരിച്ചാണ് അഡ്മിഷന്‍.

സയന്‍സില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഐസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നൈസര്‍ എന്നിവ നല്ലതാണ്. ഇതിനായി അഭിരുചി പരീക്ഷകളുണ്ട്. സ്‌പേസ് സയന്‍സ് കോഴ്‌സുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് JEE/Main/Advanced റാങ്കിനനുസരിച്ച് IISAT ല്‍ പ്രവേശനം നേടാം. ഫുഡ് ടെക്‌നോളജിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് JEE മെയിന്‍ റാങ്കിനനുസരിച്ച് NIFTEM, ഹരിയാന, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ അഡ്മിഷനു ശ്രമിക്കാം.

എഞ്ചിനിയറിംഗ്
മേഖല

എഞ്ചിനീയറിംഗില്‍ താല്‍പ്പര്യമുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കണം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍, സിവില്‍ തുടങ്ങിയ കോര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുത്തു താല്‍പ്പര്യമുള്ള മേഖലകളില്‍ ഉപരിപഠനം നടത്താം. ഓട്ടോമൊബൈല്‍, ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജി, റോബോട്ടിക്‌സ്, ഓട്ടമേഷന്‍, എയ്‌റോനോട്ടിക്‌സ്, ബയോമെഡിക്കല്‍, വി.എല്‍.എസ്.ഐ. ഡിസൈന്‍, എംബഡഡ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, സൗണ്ട് എഞ്ചിനീയറിംഗ്, ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി, ഡിസൈന്‍ എഞ്ചിനീയറിംഗ് തുടങ്ങി നിരവധി എഞ്ചിനീയറിംഗ് ശാഖകളുണ്ട്.

പ്ലസ് ടു ഏതു ഗ്രൂപ്പ് പൂര്‍ത്തിയാക്കിയര്‍ക്കും ഡിസൈന്‍, ലോ, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, മീഡിയ, ജേര്‍ണലിസം, ഇംഗ്ലീഷ്, വിദേശ ഭാഷാ പ്രോഗ്രാമുകള്‍ക്കു ചേരാം. കോമേഴ്‌സ് ഗ്രൂപ്പെടുത്ത് അക്കൗണ്ടിംഗ്, ആക്ച്വറിയല്‍ സയന്‍സ്, ഫിനാന്‍ഷ്യല്‍, അനലിറ്റിക്്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്കു ചേരാം. CPT എഴുതി സി.എ. പഠനം തുടങ്ങാം. CIMA, ACCA, CMA എന്നിവ മികച്ച പ്രോഗ്രാമുകളാണ.്

മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്കു ഡാറ്റ സയന്‍സ് മികവുറ്റതാണ്. ബയോളജിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫിഷറീസ്, ഫോറസ്ട്രി, ആയുര്‍വേദ, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി, സുവോളജി, എന്‍വിയോണ്‍മെന്റല്‍ സ്റ്റഡീസ്, ഫുഡ് സയന്‍സ്, ബോട്ടണി, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിസിയോ തെറാപ്പി, നഴ്‌സിങ്, ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് തെറാപ്പി, ഒപ്‌ടോമെട്രി, ബി.എസ്‌സി ( എം.എല്‍.ടി ), പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രോഗ്രാമിനു ചേരാം.

ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്തവര്‍ക്ക് ഇക്കണോമിക്‌സ്, സോഷ്യോളജി, സൈക്കോളജി, ഭാഷ, ആന്ത്രപ്പോളജി, ഹിസ്റ്ററി, പബ്ലിക് പോളിസി, ഡെവലപ്‌മെന്റല്‍ സയന്‍സ് കോഴ്‌സിനു ചേരാം. ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, കുലിനറി ആര്‍ട്‌സ്, ഏവിയേഷന്‍, സപ്ലൈ ചെയിന്‍, അഗ്രി ബിസിനസ്, ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സുകള്‍ക്ക് ഏതു പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും ചേരാം. NCHM ആന്റ് CT യുടെ JEE പരീക്ഷ, മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശനപ്പരീക്ഷ എന്നിവയിലൂടെ മികച്ച ഹോസ്പിറ്റാലിറ്റി കോഴ്‌സിനു ചേരാം.

അമൃത, വി.ഐ.ടി, എസ്.ആര്‍.എം., തമിഴ്‌നാട്, കാരുണ്യ, ഡി.വൈ. പാട്ടീല്‍ കാര്‍ഷിക സര്‍വകലാശാലകളിലെ ബി.എസ്‌സി. ആഗ്രിക്കള്‍ച്ചറല്‍ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫിലിം ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി കോഴ്‌സുകള്‍ക്കു താല്‍പ്പര്യമുള്ളവര്‍ക്കു സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്.

പ്ലസ് ടു വിനു ശേഷം SAT, TOEFL / IELTS എഴുതി വിദേശത്തു പഠിയ്ക്കാം. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ NEET റാങ്ക് വിലയിരുത്തി മെഡിക്കല്‍ കോഴ്‌സിനു ചേരാം. ബിരുദത്തിനപ്പുറം മികച്ച പൈലറ്റ് ട്രെയിനിങ്, ഡിപ്ലോമ, സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകളുണ്ട്.

വിദേശത്തെ
മെഡിക്കല്‍ പഠനം

റഷ്യ-യുക്രൈന്‍ യുദ്ധം കാരണം റഷ്യ, യുക്രൈന്‍, ജോര്‍ജിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ, ലിത്വാനിയ, മാള്‍ഡോവ തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കല്‍ പഠനത്തിനു സാധ്യത കുറയാനിടയുണ്ട്. വിദ്യാര്‍ഥികള്‍ ഈ രാജ്യങ്ങളിലേക്കു പോകാനും താല്‍പ്പര്യം കാണിക്കില്ല. ശ്രീലങ്ക, കിര്‍ഖിസ്ഥാന്‍, നേപ്പാള്‍, തായ്‌ലന്റ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ മെഡിക്കല്‍ പ്രോഗ്രാമുകളോടും വിദ്യാര്‍ഥികള്‍ വിമുഖരായിരിക്കും. യു.കെ. യില്‍ യുദ്ധത്തിനുശേഷം ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിലാണ്. അതിനാല്‍, ചെലവ് കുറവാണെന്നു കരുതി ഇത്തരം രാജ്യങ്ങളില്‍ തല്‍ക്കാലം മെഡിക്കല്‍ പഠനത്തിനു പോകാതിരിക്കുക.

മാരിടൈം സര്‍വകലാശാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി ബി.ടെക്, നേവല്‍ എഞ്ചിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ ബില്‍ഡിംഗ്, ബി.എസ്‌സി. നോട്ടിക്കല്‍ സയന്‍സ്, ഷിപ്പ് ബില്‍ഡിംഗ് ആന്റ് റിപ്പയര്‍, ബി.ബി.എ. ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ ആന്റ് ഇ-കോമേഴ്‌സ്, എം. ടെക് മറൈന്‍ എഞ്ചിനീയറിംഗ്, തേവര ആര്‍ക്കിടെക്ചര്‍ ഓഷ്യന്‍ എഞ്ചിനീയറിംഗ്, എം.ബി.എ., ഇന്റര്‍നാഷണല്‍ ബിസിനസ്, പോര്‍ട്ട് ആന്റ് ഷിപ്പിംഗ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ചെന്നൈ, മുംബൈ, കൊച്ചി, കൊല്‍ക്കൊത്ത, വിശാഖപട്ടണം എന്നിവിടങ്ങളില്‍ കാമ്പസ്സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശാൗ.മര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കെ.ആര്‍. നാരായണന്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡിപ്ലോമ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോഗ്രാഫി, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, സ്‌ക്രിപ്റ്റ് രചന, സംവിധാനം എന്നിവയിലാണു ബിരുദാനന്തര ഡിപ്ലോമയുള്ളത്. അഭിനയം, ആനിമേഷന്‍ ആന്റ് വിഷ്വല്‍ എഫക്ട്‌സ് എന്നിവയില്‍ ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. രണ്ടുവര്‍ഷ ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമിനു ബിരുദധാരികള്‍ക്കും രണ്ടു വര്‍ഷ ഡിപ്ലോമയ്ക്കു പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അഖിലേന്ത്യാതല പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണു പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.krnivsa.com സന്ദര്‍ശിക്കുക.

ബിറ്റ്‌സ് പിലാനി
പ്രവേശനം

ബിറ്റ്‌സ് പിലാനിയുടെ കീഴില്‍ പിലാനി, മുംബൈ, ഗോവ, ഹൈദരാബാദ് കേന്ദ്രങ്ങളിലേക്കുള്ള ബി.ഇ., ബി.ഫാം, എം.എസ്‌സി. ബയോളജിക്കല്‍ സയന്‍സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ് പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. BITSAT 2022 ഓണ്‍ലൈന്‍ പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. 2022 മെയ് 21 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bitsadmission.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബംഗളൂരുവിലെ ടി.എ. പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ബി.എ. ഓണേഴ്‌സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tapmi.edu.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്ഡി. റെഗുലര്‍, പാര്‍ടൈം പ്രോഗ്രാമുകള്‍ക്ക് മെയ് 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.niepa.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒഡിഷയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ് ആന്റ് അപ്ലിക്കേഷനില്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് ആന്റ് കമ്പ്യൂട്ടിംഗ്, എം.എസ്‌സി., എം.എ. കമ്പ്യൂട്ടേഷണല്‍ ഫിനാന്‍സ്, മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ് ടുക്കാര്‍ക്ക് ബിരുദാനന്തര പ്രോഗ്രാമിനും ബിരുദധാരികള്‍ക്ക് ബരുദാനന്തര പ്രോഗ്രാമിനും അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയിലൂടെയാണു സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iomorissa.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

[mbzshare]

Leave a Reply

Your email address will not be published.