പോങ്ങില്‍ മണി വെണ്‍പകല്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ സഹകരണ സംഘം പ്രസിഡന്റ്

moonamvazhi

വെണ്‍പകല്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റായി പോങ്ങില്‍ മണിയെ തെരഞ്ഞടുത്തു. ജനതാദള്‍(എസ്) നെയ്യാറ്റിന്‍കര മണ്ഡലം വൈസ് പ്രസിഡന്റു കൂടിയാണ്. ബിനുകുമാര്‍ എസ്, കെ.മോഹനന്‍, സോനു ആര്‍.വി., വസന്ത കുമാരി ആര്‍, സ്റ്റെല്ല എല്‍, ഹേമലത. ടി.എല്‍ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍.

വരണാധികാരിയായ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അനുമോദനയോഗം നെല്ലിമൂട് പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എസ് വിജയന്‍, ജി. ഗോപി, ജോയി, റ്റി. സദാനന്ദന്‍, എം.കെ. റിജോഷ്, ബി.റ്റി ബീന തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News