പൊക്കാളി ചലഞ്ച് തുടങ്ങി ; കോരമ്പാടം സഹകരണ ബാങ്ക് 25 ടണ്‍ ഏറ്റെടുത്തു

[mbzauthor]

ഉല്‍പ്പാദന വര്‍ധനയുണ്ടായതോടെ ഏറ്റെടുക്കാനാളില്ലാതെ കര്‍ഷകരുടെ കൈവശം കെട്ടിക്കിടക്കുന്ന പൊക്കാളി നെല്ല് സംഭരിക്കാനായി
എറണാകുളം ജില്ലയിലെ കോരമ്പാടം സഹകരണ ബാങ്ക് നടപ്പാക്കുന്ന ‘പൊക്കാളി ചലഞ്ചിന്’ തുടക്കമായി. കെട്ടിക്കിടക്കുന്ന നെല്ലില്‍ 25 ടണ്ണോളം ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള നെല്ല് മുഴുവനായും ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് കൈത്താങ്ങാകുകയാണ് ബാങ്ക്. ഏറ്റെടുക്കുന്ന നെല്ലില്‍നിന്ന് പൊക്കാളി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി സംഘടനകളുടെയും ഇതരവിഭാഗങ്ങളുടെയും സഹായത്തോടെ വിറ്റഴിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ പൊക്കാളിക്കൃഷിക്കായി ഈ മാസം വിത്തിറക്കും. ആവശ്യത്തിനുള്ള വിത്തും ബാങ്ക് സംഭരിച്ചിട്ടുണ്ട്. കടമക്കുടിയില്‍ 40 ടണ്‍ നെല്ലാണ് കെട്ടിക്കിടന്നത്.

കര്‍ഷകരില്‍നിന്ന് നെല്ല് ഏറ്റുവാങ്ങി കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ അധ്യക്ഷയായി. പൊക്കാളി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം എം.എം. അബ്ബാസിന് നല്‍കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജില്ലാപഞ്ചായത്ത് അംഗം എല്‍സി ജോര്‍ജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ശങ്കര്‍, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്, ജയ്‌നി സെബാസ്റ്റ്യന്‍, ജിയാ സന്തോഷ്, ബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണ്‍, ടി.എസ് സുനില്‍ എന്നിവര്‍ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.