പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സഹകരണ ഓണം വിപണന മേള തുടങ്ങി
പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സഹകരണ ഓണം വിപണന മേള തുടങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം ചെയ്തു. ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, പഠനോപകരണങ്ങള്‍, മഴക്കോട്ടുകള്‍ എന്നിവയെല്ലാം വിപണന മേളയില്‍ ലഭ്യമാവും. സംഘം ഗാര്‍മെന്റ്‌സ് യൂണിറ്റും, സ്റ്റുഡന്റസ് മാര്‍ക്കറ്റും, ക്യാരി ബാഗ് യൂണിറ്റും, പേരാമ്പ്ര കണ്ണങ്കണ്ടിയും സംയുക്തമായാണ് വിപണനമേള ഒരുക്കിയിരിക്കുന്നത്. സംഘം പ്രസിഡന്റ് എം.പി. ഇന്ദിര അധ്യക്ഷയായി.
ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് മുഖ്യാഥിതിയായിരുന്നു. ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ കെ.സജീവന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ചെറുവണ്ണൂര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെര്‍പേഴ്‌സണ്‍ പി.മോനിഷ, മെമ്പര്‍മാരായ പ്രവിത വിപി, കെ.എം. ബിജിഷ, ഷൈജ ഇ.ടി, രാമാദേവി പി, ശ്രീകല സി.എം, ഹാജറ പി.കെ, ഷീബ കുന്നത്ത്,തുടങ്ങിയവര്‍ സംസാരിച്ചു. സി.സുജിത് സ്വാഗതവും ശാന്ത വി.എം.നന്ദിയും പറഞ്ഞു.