പെരുവള്ളൂർ സ്കൂളിൻ്റെ ചരിത്രനേട്ടത്തിന് പെരുവള്ളൂർ സഹകരണബാങ്കിന്റെ ആദരം
പെരുവള്ളൂർ : 100 വർഷം പിന്നിട്ട പെരുവള്ളൂർ ഹയർ സെക്കന്ററി സ്കൂളിന് ചരിത്രനേട്ടം. കഴിഞ്ഞ SSLC പരീക്ഷയിൽ സ്കൂളിൽ പരീക്ഷയെഴുതിയ 390 കുട്ടികളെയും വിജയിപ്പിക്കാനായെന്നു മാത്രമല്ല,അതിൽ 61 കുട്ടികൾ എല്ലാവിഷയത്തിനും A+ നേടുകയും ചെയ്തു.
സ്കൂളിനുള്ള പെരുവള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉപഹാരം ബാങ്ക് പ്രസിഡന്റ് പി.കെ മുഹമ്മദിൽ നിന്നും പി.ടി.എ പ്രസിഡന്റ് എ.പി.അഷ്റഫ് ഏറ്റുവാങ്ങി.
പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ തന്നെ അപൂർവം സ്കൂളിൽ ഒന്നാണ് പെരുവള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ.മുവായിരത്തിലധികം കുട്ടികൾ പഠിക്കുകയും നൂറിലധികം അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്നുണ്ട് ഈ സ്കൂളിൽ.
പി. അബ്ദുൽ ഹമീദ് എം.എൽ എ യുടെ ശ്രമഫലമായി ഈ സ്കൂളിന് ലഭിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് കോയ ചോനാരി, ബാങ്ക് സെക്രട്ടറി കാവുങ്ങൽ ഇസ്മായിൽ, ബാങ്ക് ഡയറക്ടർ വി.പി. ഗഫൂർ , പി. സി ബീരാൻ കുട്ടി, കെ.ടി മുജീബ്, എൻ .ലുഖ്മാൻ , പി.കെ മജീദ്, പ്രവീൺ കുമാർ . പി , ശശികുമാർ . കെ ,
ശ്രീധരൻ പാലായി , മുന്നാസ് .പി.ടി , അയ്യൂബ് എ സി തുടങ്ങിയവർ പങ്കെടുത്തു.